ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ് ഞായറാഴ്ച വൈകീട്ടോടെ ദോഹയിലെത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ചൈനീസ് വൈസ് പ്രസിഡന്റിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അല ആൽഥാനിയും ഖത്തറിലെ ചൈനയുടെ അംബാസഡർ കാവോ സിയാവോളിനും ചേർന്ന് സ്വീകരിച്ചു.
ചൈനീസ് വൈസ് പ്രസിഡന്റ് ദോഹയിലെത്തി

