കറാച്ചി തുറമുഖത്ത് ചൈനീസ് യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, ഫ്‌ളീറ്റ് സപ്പോർട്ട് ഷിപ്പുകൾ എന്നിവയുടെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. ചൈനയും പാകിസ്ഥാനും തങ്ങളുടെ ഏറ്റവും വലിയ നാവിക അഭ്യാസം ആരംഭിച്ചതിനെ തുടര്‍ന്നാണ് ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയതെന്നാണ് വിവരം. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ ഇലക്ട്രിക്ക് സബ്മറൈനായ ടൈപ് 039 ഉള്‍പ്പെടെയുള്ളവ കറാച്ചിയില്‍ നങ്കൂരമിട്ടിട്ടുണ്ട്.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീ ഗാര്‍ഡിയൻ‑3 എന്ന പേരില്‍ ഇരു രാജ്യങ്ങളും നാവികാഭ്യാസം ആരംഭിച്ചത്. നേരത്തെ ചൈന പാകിസ്ഥാൻ നാവിക സേനയ്ക്ക് ടൈപ്-054 എ/പി ഫ്രിഗേറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധ സാമഗ്രികള്‍ വില്‍ക്കുകയും ചെയ്തിരുന്നു. കറാച്ചിക്ക് പുറമെ തന്ത്രപ്രധാനമായ ജിബൂട്ടിയിലെ ഫോണ്‍ ഓഫ് ആഫ്രിക്കയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇന്ത്യൻ മഹാ സമുദ്ര മേഖലയില്‍ ചൈനീസ് നിരീക്ഷണ കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ഈ മാസം ചൈനീസ് ഗവേഷണ കപ്പല്‍ ഷി യാൻ 6 ശ്രീലങ്കയിലെ കൊളമ്പിയൻ തീരത്ത് നങ്കൂരമിട്ടിട്ടുമുണ്ട്. ഇന്ത്യൻ സുരക്ഷാ ആശങ്കകളെ വകവയ്ക്കാതെയായിരുന്നു ഇത്. ബംഗാള്‍ ഉള്‍ക്കടല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയെ ചൈന ലക്ഷ്യമിടുന്നതിനെ ഇന്ത്യ എക്കാലവും എതിര്‍ത്തിരുന്നു.
English Summary: Chinese warships at Karachi port
You may also like this video
You may also like this video