Site iconSite icon Janayugom Online

ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു

ദേശീയ സ്റ്റോക് എക്സ്ചേഞ്ചുമായി (എന്‍എസ്ഇ) ബന്ധപ്പെട്ട വിവരങ്ങള്‍ ‘യോഗി’ എന്നറിയപ്പെടുന്ന ഒരാളുമായി പങ്കുവെച്ചുവെന്ന കേസില്‍ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു.

ചിത്ര രാമകൃഷ്ണ, എന്‍എസ്ഇയുടെ മുന്‍ മേധാവി രവി നരെയിന്‍, സിഒഒ ആനന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ രാജ്യം വിടുന്നത് തടയാന്‍ ലുക്ക്ഔട്ട് സര്‍ക്കുലറുകളും സിബിഐ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്ര രാമകൃഷ്ണയുടെ മുംബൈയിലുള്ള വസതിയിലും ആനന്ദ് സുബ്രഹ്മണ്യന്റെ ചെന്നൈയിലുള്ള വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

എന്‍എസ്ഇയില്‍ ചീഫ് സ്ട്രാറ്റെജിക് ഓഫീസര്‍ എന്ന പദവിയിലേക്ക് 1.38 കോടി വാര്‍ഷിക വരുമാനത്തില്‍ ആനന്ദ് സുബ്രഹ്മണ്യനെ ചിത്ര നിയമിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് പ്രതിവര്‍ഷ ശമ്പളം 1.38 കോടിയില്‍ നിന്ന് നാല് കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്‍എസ്ഇയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ കൂടുതലാണിത്.

ചിത്ര ആത്മീയ ഗുരുവായി കണക്കാക്കുന്ന ഒരു യോഗിയുമായി ഔദ്യോഗിക വിവരങ്ങള്‍ ഇ മെയിലിലൂടെ പങ്കുവച്ചിരുന്നു. നികുതി സ്വര്‍ഗമായ സീഷെല്‍സിലേക്കുള്ള ചിത്രയുടെ യാത്ര, ആനന്ദ് സുബ്രഹ്മണ്യനാണോ ആത്മീയ ഗുരു എന്നറിയപ്പെടുന്ന യോഗി തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

eng­lish summary;Chitra Ramakr­ish­na was ques­tioned by the CBI

you may also like this video;

Exit mobile version