ജാവലിന്‍ ത്രോയില്‍ വീണ്ടും ലോക ചാമ്പ്യനാകാനൊരുങ്ങി ഇന്ത്യന്‍ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ഫൈനലിലേക്ക് യോഗ്യത നേടി.
ആദ്യ ശ്രമത്തില്‍ തന്നെ 84.85 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ഫൈനലിന് യോഗ്യത സ്വന്തമാക്കുകയായിരുന്നു. 84.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ട ദൂരം. ജർമ്മൻ താരം ജൂലിയൻ വെബര്‍ 87.21 മീറ്റർ ദൂരം എറിഞ്ഞ് യോഗ്യത നേടി.
ഇന്ത്യയുടെ സച്ചിന്‍ യാദവ്, കെഷോണ്‍ വാല്‍ക്കോര്‍ട്ട് എന്നിവരും ഫൈനലിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും.
ചോപ്ര ഫൈനലില്‍

