6 December 2025, Saturday

ചോപ്ര ഫൈനലില്‍

സച്ചിനും യോഗ്യത , ചോപ്ര ആദ്യ ശ്രമത്തില്‍ ലക്ഷ്യം കണ്ടു
Janayugom Webdesk
ടോക്യോ
September 17, 2025 10:13 pm

ജാവലിന്‍ ത്രോയില്‍ വീണ്ടും ലോക ചാമ്പ്യനാകാനൊരുങ്ങി ഇന്ത്യന്‍ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ഫൈനലിലേക്ക് യോഗ്യത നേടി.
ആദ്യ ശ്രമത്തില്‍ തന്നെ 84.85 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ഫൈനലിന് യോഗ്യത സ്വന്തമാക്കുകയായിരുന്നു. 84.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ട ദൂരം. ജർമ്മൻ താരം ജൂലിയൻ വെബര്‍ 87.21 മീറ്റർ ദൂരം എറിഞ്ഞ് യോഗ്യത നേടി.
ഇന്ത്യയുടെ സച്ചിന്‍ യാദവ്, കെഷോണ്‍ വാല്‍ക്കോര്‍ട്ട് എന്നിവരും ഫൈനലിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.