Site iconSite icon Janayugom Online

ക്രിസ്‌മസ് അവധി 24 മുതല്‍; ജനുവരി അഞ്ചിന് സ്കൂളുകള്‍ തുറക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ ക്രിസ്‌മസ് അവധിക്കായി 24ന് അടയ്ക്കും. അവധിക്കുശേഷം ജനുവരി അഞ്ചിന് സ്കൂളുകള്‍ തുറക്കും. ഇതു സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇത്തവണ ക്രിസ്‌മസ് അവധി 10 ദിവസത്തില്‍ നിന്നും 11 ആയി എന്ന പ്രത്യേകതയും ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്‌മസ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചത്. നേരത്തെ 11ന് പരീക്ഷ ആരംഭിക്കാനും 19ന് സ്കൂള്‍ അടച്ച് 29ന് തുറക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 15ലേക്ക് പരീക്ഷ ക്രമീകരിക്കുകയായിരുന്നു. 15ന് ആരംഭിക്കുന്ന പരീക്ഷ 23ന് അവസാനിക്കും. 24 ന് സ്കുളുകള്‍ ക്രിസ്‌മസ് അവധിക്കായി അടയ്ക്കും. 

Exit mobile version