Site iconSite icon Janayugom Online

ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ അവധി. ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നുമുതലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
Eng­lish summary;Christmas hol­i­days for schools from Decem­ber 24 to Jan­u­ary 2
you may also like this video;

Exit mobile version