Site iconSite icon Janayugom Online

‘ക്രിസ്മസ്’ ക്രിസ്ത്യാനികള്‍മാത്രം ആഘോഷിച്ചാല്‍ മതി: ക്രിസ്മസ് രാവ് അലങ്കോലമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

christmaschristmas

അസമിലെ സില്‍ച്ചറില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയത്.

ഡിസംബര്‍ 25 ന് ഹിന്ദുക്കള്‍ ആഘോഷിക്കേണ്ടത് തുള്‍സി ദിവസമാണെന്നും ക്രിസ്ത്യാനികല്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷവും സില്‍ച്ചറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജയ്ശ്രീരാം വിളിക്കാന്‍ ക്രിസ്മസ് ആഘോഷിച്ച ഹിന്ദുക്കളെ ഇവര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹരിയാനയിലെ ഗുഡ്ഗാവിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Christ­mas should be cel­e­brat­ed by Chris­tians: Sangh Pari­var activists dis­rupt Christ­mas night

You may like this video also

Exit mobile version