ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഹൈക്കോടതിയിൽ.
സംസ്ഥാന സർക്കാർ സമര്‍പ്പിച്ച മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം അംഗീകരിച്ചെങ്കിൽ പുനർനിർമ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു.
ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ്. ഈ ഫണ്ട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സത്യവാങ്മൂലത്തില്‍ അറിയിച്ചു.