Site iconSite icon Janayugom Online

ജർമ്മനിയിലെ പള്ളിയിൽ വെടിവെയ്പ്പ്; നിരവധിപ്പേർ കൊല്ലപ്പെട്ടു

വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏഴ് പേർ കൊല്ലപ്പെട്ടതാതും നിരവധിപ്പേർക്ക് പരുക്കേറ്റതായുമാണ് പുറത്തുവരുന്ന വിവരം. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് സംഭവം. 

കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായതെന്നും വിവരം ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് പ്രദേശവാസികളോട് നിർദ്ദേശിച്ചു. ആക്രമണത്തിൽ ഹാംബർഗ് മേയർ പീറ്റർ ഷ്‌ചെൻഷർ ആശങ്ക രേഖപ്പെടുത്തി.

Eng­lish Summary;Church shoot­ing in Ger­many; Many peo­ple were killed

You may also like this video

Exit mobile version