കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് നേടി. ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രകാരുടെ സംതൃപ്തിയിൽ സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്കോർ നേടിയത് . വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത് .
2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത് .വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ .എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത് . 5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്. എയർപോർട്ട് ശുചിത്വം , സുരക്ഷ സംവിധാനങ്ങൾ , വാഷ്‌റൂം/ടോയ്‌ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം, എയർപോർട്ടിലെത്താനുള്ള തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ .
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്കിന് കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് പറഞ്ഞു. “കോവിഡ് സമയത്ത് വിമാനത്തിലെ ശുചിത പരിപാലന സംവിധാനതിൽ എററെ പുതുമകൾ ഏർപ്പെടുത്തി. അൾട്രാ വയലറ്റ് അണു നശികരണ സംവിധാനം, സെൽഫ് ബാഗേജ് ഡ്രോപ്പ് മെഷീനുകൾ, നിയന്ത്രിത ഫ്യൂമിഗേഷൻ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ടെർമിനലുകളിൽ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ബോർഡിന്റെയും നിർദ്ദേശ പ്രകാരം, നിരന്തരമായ ഗുണനിലവാര പരിശോധന സംവിധാനത്തിന് തുടക്കമിട്ടിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനമാനത്താവളം എന്ന ഖ്യാതി സിയാലിനെ തേടിയെത്തി .കണക്റ്റിവിറ്റി വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.
എയർലൈനുകളുമായി നടത്തിയ കാര്യക്ഷമമായ ഏകോപനത്തിലൂടെ സർവിസുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞു . ഇതിന്റെയൊക്കെ ഫലമായാണ് എ സി ഐ സർവേയിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തിയത് എന്ന് കരുതുന്നു .കൂടുതൽ വിമാന സർവിസുകൾ എത്തിക്കാൻ നിരവധി പദ്ധതികൾ ഈ വർഷത്തിന്റെ തുടക്കം മുതൽ തന്നെ തയ്യാറാക്കപ്പെട്ടിരുന്നു . ഇവയിൽ പലതും ലക്ഷ്യം കണ്ട് തുടങ്ങിട്ടുണ്ട് . കഴിഞ്ഞ ഒരു മാസത്തിനുളിൽ മാത്രം ഗോ ഫസ്റ്റ് എന്ന വിമാന കമ്പനി 3 അന്താരാഷ്ട്ര സർവീസുകളാണ് കൊച്ചിയിൽ നിന്നും തുടങ്ങിയത് , സുഹാസ് കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി കാലത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾക് സിവിൽ ഏവിയേഷൻ മന്ത്രാലയവും ഫിക്കിയും ചേർന്ന് ഏർപ്പെടുത്തിയ ‘കോവിഡ് ചാമ്പ്യൻ’ അവാർഡിന് സിയാൽ അർഹമായിരുന്നു .കൂടാതെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡും വോയ്‌സ് ഓഫ് ദി കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സിയാൽ കൈവരിച്ചിരുന്നു.
English Summary:CIAL makes historic achievement in Passenger Satisfaction Survey
You may also like this video