എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമാനത്താവളത്തില്‍ കങ്കണ റണൗട്ടിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സുരക്ഷാ പരിശോധന നടത്തുന്നതിനിടെ കുല്‍വിന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം ഖലിസ്ഥാനികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.
ഡല്‍ഹിയിലേയ്ക്ക് തിരിക്കാനായി ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ താനുമായി കുല്‍വിന്ദര്‍ വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും മര്‍ദ്ദിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിന സിങ്ങിനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കങ്കണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുല്‍വിന്ദര്‍ കൗറിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള കന്നി അങ്കത്തില്‍ കങ്കണ റണൗട്ട് കോണ്‍ഗ്രസിലെ വിക്രമാദിത്യ സിങിനെ പരാജയപ്പെടുത്തിയിരുന്നു.
English Summary:CISF officer beaten up by Kangana Ranaut
You may also like this video