പോളണ്ടിലെ നഗരങ്ങള്‍ക്കിനി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉക്രെയ്ന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 ഉക്രെയ്‌നിയക്കാര്‍ ക്രാക്കോവിലും 200,000 പേര്‍ വാര്‍സോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങള്‍ക്കും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
റൊമാനിയയില്‍ മൊത്തം 343,515 ഉക്രെയ്‌നിയന്‍ പൗരന്മാര്‍ പ്രവേശിച്ചു. അതില്‍ 258,844 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000‑ത്തിലധികം ഉക്രെയ്‌നിയക്കാര്‍ നിലവില്‍ റൊമാനിയയില്‍ താമസിക്കുന്നു. റഷ്യയുടെ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതുമുതല്‍, ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയുന്നത് തുടരുകയാണ്.
English summary; Cities in Poland can no longer accept refugees
You may also like this video;