Site icon Janayugom Online

യുപിയിൽ നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു; സുല്‍ത്താന്‍പൂർ ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കുന്നു

ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു. യുപി ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേരു മാറ്റി ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആദിത്യനാഥ് സര്‍ക്കാര്‍. കാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികികമായി അംഗീകരിക്കപ്പെടും. ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താന്‍പൂരിലെ ലംഭുവ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേവ്മണി ദ്വിവേദിയാണ് പേരുമാറ്റം നിയമസഭയില്‍ അവതരിപ്പിച്ചത്. സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ മനേക ഗാന്ധി.

സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റം നടപ്പിലാകുന്നതോടെ, യുപിയില്‍ ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ പേരുമാറ്റുന്ന മൂന്നാമത്തെ സ്ഥലമായിരിക്കും കുഷ് ഭവന്‍പൂര്‍. നേരത്തെ ഫൈസാബാദിന്റെ പേര് അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും പേരുമാറ്റിയിരുന്നു. അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കാനും നീക്കമുണ്ട്. അതു പോലെ മയിന്‍പുരി ജില്ല മായന്‍ നഗറാക്കാനും ശ്രമമുണ്ട്. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദ്ദേശിച്ച് അലിഗഢ്, മയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; Cities in UP con­tin­ue to be renamed

You may also like this video;

Exit mobile version