രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ പ്രതി അമൻദീപ് സിങ് ധാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ പരാമര്‍ശം.
ഡൽഹി ഹൈക്കോടതി ധാലിന്റെ ജാമ്യാപേക്ഷയിൽ ഏതാനും മാസങ്ങളായി തീരുമാനത്തിലെത്താതെ വാദം കേൾക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ 40 തവണ ജാമ്യാപേക്ഷ പരിഗണയ്ക്കു വന്നെന്നും ഇപ്പോള്‍ ജൂലൈ എട്ടിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരൻ കോടതിയെ അറിയിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത സുപ്രീം കോടതി ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചു.
സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡൽഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരനാണ് അമൻദീപ് സിങ്. പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് കോടതി പറഞ്ഞു. 11 മാസമായി ജാമ്യാപേക്ഷ മാറ്റി വയ്ക്കുകയെന്നു വച്ചാല്‍ സ്വാതന്ത്ര്യം എടുത്തു മാറ്റുക തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വേനലവധിക്കു കോടതി അടയ്ക്കും മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
English Summary: Citizen’s Liberty Matters Every Day: Supreme Court
You may also like this video