Site icon Janayugom Online

പൗരത്വ നിയമം: പുരോഹിതര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാം

caa

വിവാദ പൗരത്വ നിയമത്തില്‍ പൗരത്വം ലഭിക്കുന്നതിന് മുസ്ലിം ഒഴികെയുള്ള ആറ് മതങ്ങളിലെ പുരോഹിതന്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതര മതസ്ഥരുടെ പൗരത്വം സംബന്ധിച്ച് പുരോഹിതന്‍മാര്‍ നല്‍കുന്ന അനുമതി പത്രം രേഖയായി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ വ്യക്തികളുടെ പൗരത്വം സംബന്ധിച്ച് അതാത് മത പുരോഹിതന്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്രം രേഖയായി സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമത്തിനായി ആരംഭിച്ച സിഎഎ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ പുരോഹിതന്മാര്‍ നല്‍കുന്ന സാക്ഷ്യപത്രം പൗരത്വത്തിനുള്ള രേഖയായി ഇനിമുതല്‍ അംഗീകരിക്കപ്പെടും. 

2019ല്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യമാകെ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വിവാദ നിയമം രാജ്യമാകെ പ്രാബല്യത്തിലാക്കിയത്. 

Eng­lish Sum­ma­ry: Cit­i­zen­ship Act: Eli­gi­bil­i­ty cer­tifi­cate can also be issued to priests

You may also like this video

Exit mobile version