കോവിഡ് വ്യാപനം കണക്കിലെടുത്ത് വടക്കൻ ചൈനീസ് നഗരമായ സിയാനിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടി ജനങ്ങളോട് കര്‍ശ്ശനമായി വീട്ടിൽ തന്നെ തുടരാനും അധികൃതർ നിര്‍ദ്ദേശം നല്കി.
ഫെബ്രുവരിയിൽ 2022 വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ബെയ്ജിംഗ് തയാറെടുക്കുന്നതിനിടെ, കോവിഡ് വ്യാപനം തടയാൻ ചൈന അതീവ ജാഗ്രതയിലാണ്. സിയാനിൽ ബുധനാഴ്ച 52 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡിസംബർ ഒമ്പതിന് ശേഷം ഇതുവരെ 143 കോവിഡ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ നഗരത്തിൽ ലോക്ക്ഡൗൺ പ്രാബല്യത്തിലാകും.
സിയാനിലെ ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ചു. നഗരത്തിലേക്കുള്ള ഹൈവേകളിൽ അധികൃതർ രോഗ നിയന്ത്രണ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിലേക്കുള്ള 85 ശതമാനം സർവീസുകളും നിലച്ചിരിക്കുകയാണ്.
english summary;Chinese City Locks Down 13 Million Residents To Fight Covid Outbreak
you may also like this video;