ഗാസയിൽ അധികാര തർക്കം. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 19 പേർ ഡർമഷ് വംശജരും എട്ട് പേർ ഹമാസ് പോരാളികളുമാണ്. ഗാസയിലെ ജോർദാനി ആശുപത്രിക്കടുത്ത് കനത്ത ഏറ്റുമുട്ടലാണ് നടന്നത്. വെടിവയ്പിനെ തുടർന്ന് പ്രദേശവാസികൾ കൂട്ടത്തോടെ പലായനം ചെയ്തു. ഗാസയിലുടനീളം ഹമാസ് സായുധ യൂണിറ്റുകൾ വിന്യസിച്ചിരിക്കുകയാണ്. ഗാസയിലെ അധികാരം ആർക്കെന്നതിനെ ചൊല്ലിയാണ് ഡർമഷ് വിഭാഗവും ഹമാസും തമ്മിലുള്ള ഈ പോരാട്ടം. അതേസമയം, ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടുനിന്നേക്കുമെന്ന് സൂചന.
ഗാസയിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ഹമാസും ഡർമഷ് വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ, 27 പേർ കൊല്ലപ്പെട്ടു

