Site icon Janayugom Online

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: തൃശൂര്‍ സ്വദേശിനിയ്ക്ക് ആറാം റാങ്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ഒന്നാം റാങ്ക്. ജാഗൃതി അവസ്തിക്ക് രണ്ടാം റാങ്ക്, അങ്കിത ജയിന്‍ മൂന്നാം റാങ്കും നേടി. മലയാളികളായ കെ.മീരയ്ക്ക് ആറാം റാങ്കും കരിഷ്മ നായര്‍ക്ക് പതിനാലാം റാങ്കും പി.ശ്രീജയ്ക്ക് ഇരുപതാം റാങ്കും നേടി. വി.എസ് നാരായണ ശര്‍മ–33, അപര്‍ണ രമേശ്–35, അശ്വതി ജിജി–41, നിഷ –51, വീണ സുതന്‍–57,എം.ബി അപര്‍ണ–62, ആര്യ നായര്‍–113, എസ്. മാലിനി–135, പി. ദേവി –143, പി.എം മിന്നു–150 എന്നിങ്ങനെയാണ് റാങ്ക് പട്ടികയിലെ മലയാളി സാന്നിധ്യം. 836 പേര്‍ക്ക് സര്‍വീസ് യോഗ്യത നേടി. ഐ.എ.എസ്–180, ഐ.എഫ്.എസ് –36, ഐ.പി.എസ് –200.

 

Eng­lish Sum­ma­ry: Civ­il Ser­vice Exam results released

 

 

 

 

 

Exit mobile version