Site iconSite icon Janayugom Online

സിവില്‍ സര്‍വീസ് പരീക്ഷ ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കണം

സിവില്‍ സര്‍വീസ് പരീക്ഷകളുടെ എണ്ണം കുറയ്ക്കണമെന്ന് പാര്‍ലമെന്ററി സമിതി. മ­ത്സര പരീക്ഷ എഴുതുന്നവരുടെ എ­ണ്ണത്തില്‍ കുറവ് വന്ന പശ്ചാത്തലം കണക്കിലെടുത്താണ് സമിതി നിര്‍ദേശം. ഐഎഎസ്, ഐ­പിഎസ്, ഐഎഫ്എസ് പരീക്ഷകള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കി നിയമന നടപടികളിലേക്ക് കടക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

15 മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷാ സമ്പ്രദായവും നിയമനവും സിവില്‍ സര്‍വീസ് രംഗത്തേക്ക­ള്ള മത്സരാര്‍ത്ഥികളുടെ ഒഴുക്ക് കുറച്ചതായി സമിതി വിലയിരുത്തി. ‌പരീക്ഷയ്ക്ക് തയ്യറെടുക്കുന്നവരുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിവയ്ക്ക് ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഇത് കടുത്ത മാനസിക പ്രശ്നമാണ് മത്സരാര്‍ത്ഥികളില്‍ സൃഷ്ടിക്കുന്നത്.
2022ല്‍ 11.35 ലക്ഷം പേര്‍ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 5.73 ലക്ഷം പേര്‍ മാത്രമാണ് ഹാജരായത്. അതേ അവസ്ഥ തന്നെയാണ് 2022–23 വര്‍ഷവും സംഭവിച്ചത്. 32.39 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും 16.82 ശതമാനം വിദ്യാര്‍ത്ഥികളാണ് എഴുതാന്‍ എത്തിയത്. കഴിഞ്ഞ അ‍‍ഞ്ചു വര്‍ഷം പരീക്ഷ എഴുതിയ വകയില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സര്‍ക്കാരിനു ലഭിച്ച ഫീസിന്റെ കണക്ക് ഹാജരാക്കാനും സമിതി ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry; Civ­il ser­vice exam should be com­plet­ed in six months

You may also like this video

Exit mobile version