Site icon Janayugom Online

സിവിൽ സർവീസ് പരിഷ്കരിക്കണം: മന്ത്രി പി പ്രസാദ്

ജനകീയ സംവിധാനത്തിൽ ജനോപകാരപ്രദമായ സേവന പൂര്‍ണതയിലെത്തിക്കാന്‍ സിവിൽ സർവീസിൽ പരിഷ്കരണം ആവശ്യമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിഭാരമുള്ള മേഖലകളിൽ ആനുപാതികമായ ക്രമീകരണം വേണം.

സ്ഥലം മാറ്റം സുതാര്യമായി ഓൺലൈൻ വഴി നടപ്പിലാക്കപ്പെടണം. അന്യായമായ ശുപാർശകൾ നടപ്പിലാക്കാനുള്ള കടമ എക്സിക്യുട്ടീവിനില്ലെന്നും ആജ്ഞകൾ പുറപ്പെടുവിക്കാനുള്ള സംവിധാനമായി സിവിൽ സർവ്വീസ് മാറരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, വൈസ് ചെയർമാൻ കെ എ ശിവൻ, സംസ്ഥാന സെക്രട്ടറിമാരായ പി എസ് സന്തോഷ് കുമാർ, കെ മുകുന്ദൻ, സംസ്ഥാന സമിതി അംഗം ജെ ഹരിദാസ്, സുഗൈതകുമാരി, സൂരജ് വി എസ്, പി എൻ ജയപ്രകാശ്, എസ് എൻ പ്രമോദ്, കെ പി അശോകൻ, പി പി പ്രമോദ് എന്നിവർ സംസാരിച്ചു. സ്ഥലം മാറ്റത്തിലെ അഴിമതി അവസാനിപ്പിച്ച് ഓൺ ലൈൻ വഴിയാക്കണമെന്നും ഇന്റഗ്രേഷനിലെ ആശങ്ക അകറ്റണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികളായി പി എൻ ജയപ്രകാശ് (പ്രസിഡന്റ്), കെ പി അശോകൻ, പുഷ്പ സി, ചന്ദ്രൻ വട്ടോളി (വൈസ് പ്രസിഡന്റുമാർ), എസ് എന്‍ പ്രമോദ് (ജനറല്‍ സെക്രട്ടറി), എം എൻ ജയ്ജീവ്, പി പി പ്രമോദ്, ഇ മനോജ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എ ഷാജഹാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

eng­lish sum­ma­ry; Civ­il ser­vice needs to be reformed: Min­is­ter P Prasad

you may also like this video;

Exit mobile version