Site iconSite icon Janayugom Online

സി ജെ റോയിയുടെ മരണം; കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതരാമാന് കത്തയച്ച് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതരാമാനാണ് കത്തയച്ചത്. അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. 

ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നു എന്ന് കുടുംബം ആരോപിച്ചു. ഇത്​ ഗൗരവം ഉള്ളതാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ആദായനികു​തി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത്​ ഉൾപ്പെടെ പാലിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version