Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പന്‍ സ്മാരകം; ഫണ്ട് സമാഹരണത്തിന് ആവേശകരമായ പ്രതികരണം

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മാരകമായി നിര്‍മ്മിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ഫണ്ട് സമാഹരണാര്‍ത്ഥം സംസ്ഥാന വ്യാപകമായി ഇന്നലെയും സ്ക്വാഡുകള്‍ രംഗത്തിറങ്ങി. ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. 

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി തിരുവനന്തപുരത്ത് നെട്ടയം ടൗണിലും ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും കോഴിക്കോട് നഗരത്തിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എന്‍ ജയദേവന്‍ മണലൂരിലും എ കെ ചന്ദ്രന്‍ ചാലക്കുടിയിലും സി എൻ ചന്ദ്രൻ പിണറായിയിലും സി പി മുരളി മമ്പറത്തും വി ചാമുണ്ണി മലപ്പുറം മങ്കടയിലും മുല്ലക്കര രത്നാകരന്‍ കൊല്ലത്തും പങ്കെടുത്തു.

ജില്ലാ സെക്രട്ടറിമാരായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പില്‍ കാസര്‍കോട് ബദിയടുക്കയിലും വിജയൻ ചെറുകര കൽപറ്റയിലും പി രാജു എറണാകുളം മാർക്കറ്റ് പരിസരത്തും ടി ജെ ആഞ്ചലോസ് ആലപ്പുഴ പൊള്ളെതൈയിലും ടി സിദ്ധാര്‍ത്ഥന്‍ കൊല്ലങ്കോട് നഗരത്തിലും ടി വി ബാലൻ കോഴിക്കോട് നഗരത്തിലും പി കെ കൃഷ്ണദാസ് പൊന്നാനി എരമംഗലത്തും എ പി ജയൻ പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയിലെ പുത്തൻചന്തയിലും നേതൃത്വം നല്കി. 

Eng­lish Summary:CK Chan­drap­pan Memo­r­i­al; Excit­ing response to fundraising
You may also like this video

Exit mobile version