Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പന്‍ സ്മാരകം; ഫണ്ട് സമാഹരണത്തിന് പതിനായിരക്കണക്കിന് സ്ക്വാഡുകള്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മാരകമായി നിര്‍മ്മിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ഫണ്ട് സമാഹരണാര്‍ത്ഥം സംസ്ഥാന വ്യാപകമായി പതിനായിരക്കണക്കിന് സ്ക്വാഡുകള്‍ രംഗത്തിറങ്ങി. ഭവനങ്ങളും കടകമ്പോളങ്ങളും സന്ദര്‍ശിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും ധനസമാഹരണം നടത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരം പാളയത്ത് ഫണ്ട് സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിര നിർമ്മാണ ഫണ്ട് സമാഹരണത്തിന് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഫണ്ട് പ്രവർത്തനം പൂർത്തീകരിക്കാൻ ഭവന സന്ദർശനം നടത്തുന്ന ഓരോ സ്ക്വാഡും ജാഗ്രത കാണിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ കിഴക്കഞ്ചേരിയിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എന്‍ ജയദേവന്‍ വടക്കാഞ്ചേരിയിലും, കെ പി രാജേന്ദ്രന്‍ തൃശൂരിലും വി ചാമുണ്ണി പാലക്കാട് നഗരത്തിലും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ കാസർകോട് ടൗണിലും സി ദിവാകരൻ കമലേശ്വരത്തും എൻ രാജൻ കിളിമാനൂരിലും കെ ആർ ചന്ദ്രമോഹനൻ കൊട്ടാരക്കര ടൗണിലും മുല്ലക്കര രത്നാകരൻ തുമ്പറയിലും ജെ ചിഞ്ചുറാണി കടയ്ക്കലും സി എൻ ചന്ദ്രന്‍ കണ്ണൂർ നഗരത്തിലും സി പി മുരളി മമ്പറത്തും പങ്കെടുത്തു.

ജില്ലാ സെക്രട്ടറിമാരായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പില്‍ കാസർകോട് ടൗണിലും അഡ്വ. പി സന്തോഷ്‌ കുമാർ എംപി കണ്ണൂർ നഗരത്തിലും വിജയൻ ചെറുകര കൽപ്പറ്റ ലോക്കലിലെ തുർക്കിയിലും ടി വി ബാലന്‍ കോഴിക്കോട് കക്കോടി മണ്ഡലത്തിലെ കുരുവട്ടൂരിലും പി കെ കൃഷ്ണദാസ് മലപ്പുറം ടൗണിലും വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങലിലും ടി സിദ്ധാര്‍ത്ഥന്‍ വടവന്നൂര്‍ കരിപ്പാലിയിലും പാലക്കാട് നഗരത്തിലും കെ കെ വത്സരാജ് തൃശൂര്‍ നഗരത്തിലും ടി ജെ ആഞ്ചലോസ് ആലപ്പുഴ നഗരത്തിലും പൊള്ളേതൈയിലും സി കെ ശശിധരൻ കോട്ടയം നഗരത്തിലും എ പി ജയൻ പത്തനംതിട്ട പെരിങ്ങനാട് ലോക്കൽ കമ്മിറ്റിയിലെ പതിനാലാംമൈലിലും മാങ്കോട് രാധാകൃഷ്ണന്‍ തിരുവനന്തപുരം പാളയത്തും കരകുളത്തും നേതൃത്വം നല്കി.

Eng­lish Summary:CK Chan­drap­pan Memo­r­i­al; Tens of thou­sands of squads for fundraising
You may also like this video

Exit mobile version