Site icon Janayugom Online

കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം ; പ്രതിഷേധം ഉയരുന്നു

കെപിസിസി ഭാരവാഹികളെ നിശ്ചയിക്കാനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻറെ മാനദണ്ഡങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അഞ്ചുവർഷം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. കൂടാതെ ജനപ്രതിനിധികളെയും ഭാരവാഹിപട്ടികയിൽ നിന്നും ഒഴിവാക്കാവാനുള്ള തീരുമാനത്തിനെതിരേയാണ് പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഒരുവശത്ത് പാർട്ടിയെ സെമികാഡർ സംവിധാനത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ, മറുവശത്ത് സംസ്ഥാന ഭാരവാഹികൾ തന്നെ കൊഴിഞ്ഞുപോകുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു.


ഇതുകൂടി വായിക്കാം;അനില്‍കുമാറിന്റെ രാജി ; സംസ്ഥാനകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍


 

ഒരുതരത്തിലുള്ള അച്ചടക്കവും ബാധകമല്ലാതിരുന്ന പാർട്ടിയിൽ അടി തുടങ്ങുംമുമ്പ് വടിയെടുത്തതിനെതിരേ വിമർശനം ഉയർന്നുതുടങ്ങി. കെപിസിസി. ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഗ്രൂപ്പ് മാനേജർമാരെ എല്ലാം മാറ്റാമെന്ന നിലപാടിലാണ് നേതൃത്വം വിശ്വസിക്കുന്നത്. . ഇതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾക്ക് തയ്യാറാക്കിയത്. അഞ്ചുവർഷം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ഫലത്തിൽ ഇപ്പോൾ ഗ്രൂപ്പുകളുടെ പിന്തുണയിൽ ഭാരവാഹികളായി ഇരിക്കുന്നവർക്ക് പണി കൊടുക്കാനാണ്. എന്നാൽ ഗ്രൂപ്പുകൾ എതിർപ്പുമായി രംഗത്തുണ്ട്. യുവാക്കൾക്കും വനിതകൾക്കും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ടാകും. എന്നാൽ, പ്രായനിബന്ധന നിർബന്ധമാക്കില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി. ഡി. സതീശനും നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തേ നിശ്ചയിച്ചതുപോലെ 15 ജനറൽ സെക്രട്ടറിമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. എക്സിക്യുട്ടീവ് അംഗങ്ങളടക്കം 51 പേരുൾപ്പെടുന്ന സമിതിയാകും വരിക. വൈസ് പ്രസിഡന്റുമാർക്ക് മികച്ച ഉത്തരവാദിത്തവും നൽകും. മേഖലാ ചുമതലയും നൽകും.

 


ഇതുകൂടി വായിക്കാം;അനില്‍കുമാറിനു പിന്നാലെ ആരൊക്കെ ; ആശങ്കയില്‍ കോണ്‍ഗ്രസ്


 

ഭാരവാഹികളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും നിർദ്ദേശം പരിഗണിക്കും. എന്നാൽ അത് അതേ പടി അംഗീകരിക്കില് എന്നും പറയുന്നുണ്ട്.. സ്ഥാനമൊഴിഞ്ഞ 14 ഡി. സി. സി. പ്രസിഡന്റുമാരെ നേരിട്ട് കെപിസിസി. യുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല. അവരെ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തും. എംപി. മാർ, എംഎ‍ൽഎ. മാർ എന്നിവർക്കും ഭാരവാഹിത്വമുണ്ടാകില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ഭാരവാഹിത്വത്തിന് വിലക്കില്ല. ഒരുവശത്ത് പാർട്ടിയെ സെമികാഡർ സംവിധാനത്തിലേക്കു കൊണ്ടുവരാൻ സുധാകരൻ ശ്രമിക്കുന്നതിനിടെ, മറുവശത്ത് സംസ്ഥാന ഭാരവാഹികൾ തന്നെ കൊഴിഞ്ഞുപോകുന്നത് കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നുണ്ട്. എന്നാൽ അത് കാര്യമാക്കേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്.
eng­lish summary;clash arise in congress
you may also like this video;

Exit mobile version