ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. സംഘത്തിലെ മറ്റൊരു ഭീകരനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഷോപിയാനിലെ സിൻപതർ കെല്ലർ മേഖലയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ആദ്യം കുല്‍ഗാമിലാണ് വെടിവയ്പുണ്ടായത്. പിന്നീട് ഷോപിയാനിലെ വനമേഖലയിലേക്ക് മാറുകയായിരുന്നു. 11 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്.

