Site iconSite icon Janayugom Online

മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ സംഘര്‍ഷം; ജീവനക്കാരിയെ പൂട്ടിയിട്ട് പ്രതിഷേധിച്ചു

wastewaste

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വീണ്ടും സംഘര്‍ഷം. ജീവനക്കാരിയെപൂട്ടിയിട്ട് ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. പരിസര മലിനീകരണമുണ്ടാകുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്ന കേന്ദ്രം ഇന്നലെ വീണ്ടും തുറന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പെട്ടി ഓട്ടോയുമായെത്തി മാലിന്യസംസ്‌കരണ കേന്ദ്രം തുറന്ന ജീവനക്കാരിയെയാണ് നാട്ടുകാര്‍ കേന്ദ്രത്തിനകത്ത് പൂട്ടിയിട്ട് പ്രതിഷേധിച്ചത്.

പഞ്ചായത്തധികൃതര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കയ്പമംഗലം പോലീസെത്തിയാണ് ജീവനക്കാരിയെ മോചിപ്പിച്ചത്. അതേ സമയം പുറത്ത് കിടന്നിരുന്ന പെട്ടിവണ്ടി കേന്ദ്രത്തിനകത്തേയ്ക്ക് കയറ്റിയിടാന്‍ വേണ്ടിമാത്രമാണ് ജീവനക്കാരിയെത്തിയതെന്ന് പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അധികൃതര്‍ കേന്ദ്രം താത്കാലികായി പൂട്ടിയത്. ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷമേ ഇനി തുറക്കൂവെന്നും നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും തുറന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

Exit mobile version