Site icon Janayugom Online

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി

maoist

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ അയ്യക്കുന്നിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. 

വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്തുണ്ടായ വെടിവയ്പ്പിനുപിന്നാലെ രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Clash between Maoists and Thun­der­bolt in Kannur

You may also like this video

Exit mobile version