Site icon Janayugom Online

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ജില്ലയിലെ ബാസ്‌കുചാൻ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത് പൊലീസ് പറഞ്ഞു. ബാസ്‌കുചാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തെ തുടർന്നാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ തന്നെ സുരക്ഷാസേനയും തിരിച്ചടിച്ചു. ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണെന്നാണ് വിവരം. പ്രദേശത്ത് എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

Eng­lish Summary:Clash between secu­ri­ty forces and ter­ror­ists in Jam­mu and Kashmir
You may also like this video

Exit mobile version