Site iconSite icon Janayugom Online

വയനാട്ടിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; പരിക്കേറ്റ ഒരു കടുവ കൂടി ചത്തു

വയനാട് കുറിച്യാട് വനമേഖലയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഒരു വയസുള്ള പെൺകടുവയാണ് ചത്തത്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണെന്നാണ് മരണമെന്നാണ് നിഗമനം. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലെ ചേലപ്പാറ ഭാഗത്ത് വാർച്ചർമാർ നടത്തിയ പരിശോധനയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ വയറിൽ വലിയ മുറവേറ്റിട്ടുണ്ട്. 

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവകളും നേരത്തെ പ്രദേശത്ത് ചത്തിരുന്നു. ഇവയുടെ ജഡത്തിൽ കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. കടുവകൾ ഇണ ചേരുന്ന സമയം ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നാണ് വനംവകുപ്പ് അധികൃതർ പറഞ്ഞു. 

Exit mobile version