Site iconSite icon Janayugom Online

അമൃതുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്രകമ്മിറ്റി പ്രസിഡന്റിന് മർദ്ദനമേറ്റു

കൊല്ലം അമൃതുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റിന് തലക്കടിയേറ്റു. ഉച്ചയോടെ പോളയത്തോട് സ്വദേശി ജിജിയും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പ്രകാശും തമ്മിൽ തർക്കമുണ്ടായത്. രാത്രിയോടെ ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയതായാണ് ആരോപണം. പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നെന്ന് കണ്ടുനിന്നവര്‍ പറയുന്നു. പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം കൂടാതെ എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്ന് പ്രതികൾ പിടിയിൽ. സഹോദരങ്ങളായ പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version