Site iconSite icon Janayugom Online

ഇഡി ഓഫീസിന് മുന്നിൽ സംഘർഷം; രൺദീപ് സുർജേവാല അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ; കെസി വേണുഗോപാൽ കുഴഞ്ഞുവീണു

നാഷണല്‍ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വിലക്ക് ലംഘിച്ച് എത്തിയ നേതാക്കളും പോലീസും തമ്മിൽ ഇഡി ഓഫീസിനുമുന്നിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ മാത്രം ഇഡി ഓഫീസിലേക്ക് കടത്തി വിട്ട നടപടിയ്ക്കെതിരെ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ അഭിഭാഷകരെ കൂടി ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിച്ചില്ല. ഇതോടെ നേതാക്കൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.തുടർന്ന് കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലപ്രയോഗത്തിനിടയിൽ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല, ഷമ മുഹമ്മദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഷമ മുഹമ്മദ് ഉയർത്തിയത്. മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും ഈ നാട്ടിൽ എവിടെയാണ് ജനാധിപത്യമെന്നും ഷമ ചോദിച്ചു.

Eng­lish Summary:Clash in front of ED office; Lead­ers includ­ing Ran­deep Sur­je­w­ala arrested..KC Venu­gopal is confused

You may also like this video:

Exit mobile version