ഛത്തീസ്ഗഡ് ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഏറ്റുമുട്ടല്‍. ആറ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു. വടക്കൻ ബിജാപുരിലെ ഇന്ദ്രാവതി ദേശീയോദ്യാനം 2,799 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ബസ്തർ മേഖലയിലെ മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളിൽ ഒന്നാണിത്.ഈ വർഷം കുറഞ്ഞത് 50 മാവോയിസ്റ്റുകളെയെങ്കിലും ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടു.
നിരവധി അക്രമങ്ങളാണ് ഇവര്‍ അഴിച്ചുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈയിൽ പൊലീസിന്റെ ചാരൻ എന്നു സംശയിച്ച് രണ്ടു കരാർ അധ്യാപകരെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ വച്ച് മാവോവാദികൾ കൊലപ്പെടുത്തിയിരുന്നു. ആഗസ്റ്റിൽ നടന്ന ഒരു സ്ഫോടന ആക്രമണത്തിൽ ജില്ല റിസർവ് ഗാർഡ് (ഡിആർജി) ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

