Site iconSite icon Janayugom Online

വിയ്യൂർ ജയിലിൽ സംഘർഷം: കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസ്

kodi sunikodi suni

വിയ്യൂർ ജയിലിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിയ്യൂർ പൊലീസ് കേസെടുത്തത്. പ്രതികൾ ജയിലിൽ കലാപത്തിന് ശ്രമിച്ചുവെന്നും ഒന്നാം പ്രതി കാട്ടുണ്ണി രഞ്ജിത്താണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ സുനി അഞ്ചാം പ്രതിയാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കൊലക്കേസ് പ്രതികളുമായി ഭക്ഷണത്തെ ചൊല്ലി സുനിയും സംഘവും വാക്കേറ്റമായെന്നും തുടർന്ന് സംഘർഷത്തിൽ കലാശിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ഇവരെ ഗാർഡ് ഓഫിസിലേക്ക് മാറ്റിയതിന് പിന്നാലെ സുനിയുടെ സംഘമെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മൂന്ന് ജീവനക്കാർക്ക് പരുക്കേറ്റു. ഇവരിൽ അർജുൻ രാജെന്ന പ്രിസൺ ഓഫിസറുടെ നില ഗുരുതരമായി തുടരുകയാണ്.

Eng­lish Sum­ma­ry: Clash in Viyyur Jail: Case filed against 10 inmates includ­ing Kodi Suni

You may also like this video

Exit mobile version