Site icon Janayugom Online

മാനവീയം വീഥിയില്‍ സംഘര്‍ഷം: നാലുപേരെ കസ്റ്റഡിയിലെടുത്തു, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

manaveeyam veedhi

നൈറ്റ് ലൈഫ് ആസ്വദിക്കാനായി തുറന്നുകൊടുത്ത തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വീണ്ടും യുവാക്കള്‍ തമ്മിലേറ്റുമുട്ടി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൊലീസിനുരേനെയും ഏറ്റമുട്ടലുണ്ടായതായണ് വിവരം. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നൈറ്റ് ലൈഫില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു. നെട്ടയം സ്വദേശി രാജിക്ക് കല്ലേറിൽ പരിക്കേറ്റു. 

രണ്ടു ദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നവർ വരുന്നതാണ് പ്രധാന പ്രശ്നമെന്നും ഇനിമുതൽ രാത്രി 10 മണിക്ക് ശേഷം മൈക്കും മറ്റും ഉപയോഗിക്കാൻ പാടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

Eng­lish Sum­ma­ry: Clash on Man­aviyam Veethi: Four peo­ple were tak­en into custody

You may also like this video

Exit mobile version