Site iconSite icon Janayugom Online

പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവയ്പില്‍ 4 പേർ കൊല്ലപ്പെട്ടു

ഡല്‍ഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നവർ. ഗൂണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്, ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ദില്ലി രോഹിണിയിൽ പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർത്തു. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.ദില്ലി പൊലീസും ബീഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

Exit mobile version