Site iconSite icon Janayugom Online

അല്‍ അഖ്സയില്‍ വീണ്ടും സംഘര്‍ഷം

അല്‍അഖ്‌സാ പള്ളിയില്‍ വീണ്ടും ഇസ്രയേല്‍ അതിക്രമം. ഇന്നലെ രാവിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം പള്ളിയിലേക്ക് ഇരച്ചുകയറിയത്.

രാവിലെ ഏഴോടെ ഇസ്രായേലില്‍ നിന്ന് എത്തുന്ന ജൂത വിശ്വാസങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാനായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയിലേക്ക് ഇരച്ചു കയറിയ സൈന്യം വിശ്വാസികളെ മര്‍ദ്ദിച്ചതായും ഗ്രനേഡ് ഉപയോഗിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഗാസയില്‍ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. കഴിഞ്ഞദിവസവും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.

Eng­lish sum­ma­ry; Clash­es break out again in al-Aqsa

You may also like this video;

Exit mobile version