Site iconSite icon Janayugom Online

മാങ്കൂട്ടത്തിനെ ചൊല്ലി പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി

പാലക്കാട് എംഎല്‍എയും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തെ ചോല്ലി കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. പാലക്കാട് മുന്‍ എംഎല്‍എ കൂടിയായ ഷാഫി പറമ്പില്‍എംപിയ്ക്കും വന്‍ വിമര്‍ശനമാണ് പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്നത്.

ഷാഫി പമ്പലിന്റെ പിന്‍ഗാമിയായിട്ടാണ് രാഹുല്‍ മാങ്കുട്ടത്തിനെ കൊണ്ടുവന്നത്. ഇനി ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കണമോ അതോ മെയിൻ ഫാൻസ് കമ്മിറ്റി ഏറ്റെടുക്കുമോ എന്നും പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്.ഷാഫി വിഭാഗത്തിനെതിരെ ആരോപണവുമായി എതിർവിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. കെഎസ്‌യു ആലത്തൂർ മണ്ഡലംഗ്രൂപ്പില്‍ തമ്മിലടിയാണ് ഉണ്ടായതെങ്കില്‍, തൃത്താല മണ്ഡലം കോൺഗ്രസ് കമ്മറ്റിയില്‍ വിഷയത്തിന്റെ പുറത്ത് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

രാഹുലിനെതിരെ വി ടി ബൽറാം വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. തിരിച്ച് പിടിക്കും തൃത്താല എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലും രാഹുലിന്റെ പേരില്‍ തർക്കം നടന്നു. മുൻ എം പിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസ്സേജ് അയച്ചെന്ന് ബൽറാം വിഭാഗം പറഞ്ഞതിനെ തുടര്‍ന്ന് തൃത്താല മണ്ഡലം കമ്മറ്റി യോഗത്തിലും കയ്യാങ്കളി ഉണ്ടായി.പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം ഉയരുന്നുണ്ട്. അതേസമയം തന്നെ പാലക്കാട്ടെ യൂത്ത്കോൺഗ്രസ് നേതാവിനെതിരെയും അശ്ലീല മെസേജ് അയച്ചെന്ന ആരോപണം ഉയരുന്നുണ്ട്.

Exit mobile version