Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ തുടരുന്നു: സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്ത് ഭീകരൻ

ഭീകരാക്രമണം നടന്ന 24 മണിക്കൂറിനുശേഷവും ജമ്മു കശ്മീരില്‍ ആക്രമണവുമായി ഭീകരര്‍. ദോഡ ജില്ലയിലെ വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരും നാല് മണിക്കൂറിനുള്ളിൽ രണ്ട് തവണ വെടിയുതിർത്തതായി സ്രോസതുകള്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച രാത്രി 10.45 ന് കലാൻ ഭട്ടയിലും പിന്നീട് പുലർച്ചെ 2 മണിക്ക് പഞ്ചൻ ഭട്ടയ്‌ക്ക് സമീപവും ദേശ വനമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ വെടിവയ്‌പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. 

നിലവിലെ ആക്രമണങ്ങളില്‍ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ദോഡ ടൗണിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രീയ റൈഫിൾസിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെയും സൈന്യം സംയുക്ത തിരച്ചിൽ നടത്തി.

ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും വ്യോമ പിന്തുണയും തിരച്ചിലിനുണ്ട്. 

Eng­lish Sum­ma­ry: Clash­es con­tin­ue again in Jam­mu and Kashmir

You may also like this video

Exit mobile version