കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇന്നും സംഘര്‍ഷം. ഇസ്രായേലി സൈനികരും പലസ്തീനികളും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. 31 പലസ്തീനികള്‍ക്കും ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ 150 പലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു.
ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. അല്‍അഖ്സ പള്ളിയുടെ ഉടമസ്ഥത ആര്‍ക്കെന്ന കാര്യത്തില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്.
English summary; Clashes continue at a church in East Jerusalem.
You may also like this video;