Site icon Janayugom Online

ഹനുമന്‍ ജയന്തി ദിനത്തിലും സംഘര്‍ഷം: 20 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Delhi riot

ന്യൂഡല്‍ഹിയ്ക്ക് പിന്നാലെ ഇന്ന് ആന്ധ്രാപ്രദേശിലും ഹനുമന്‍ ജയന്തി ദിനത്തിലും രാജ്യവ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശിലെ ഹോളഗുണ്ടയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 20 ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ആന്ധ്രപ്രദേശിലെ ഹോളഗുണ്ടയിലെ ഒരു പള്ളിയ്ക്ക് സമീപത്തെത്തിയപ്പോള്‍ ഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കുകയും ചെയ്ത് മനപ്പൂര്‍വ്വം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരിയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

രാമനവമി ആഘോഷത്തിനിടെ സംഘർഷം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വന്‍ പൊലീസ് സന്നാഹങ്ങളെയാണ് അധികൃതര്‍ വിന്യസിച്ചിരുന്നത്.

വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ശനിയാഴ്ച വൈകീട്ട് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശോഭാ യാത്രയെച്ചൊല്ലിയും രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരടക്കം സുരക്ഷാ ഉദ്യോഗസ്ഥരെ ഡൽഹി പോലീസ് വിന്യസിച്ചതിനാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. വൈകിട്ട് ആറോടെയുണ്ടായ അക്രമത്തിൽ ചില വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു. ആറ് പോലീസുകാർക്ക് പരിക്കേറ്റതായി സ്‌പെഷ്യൽ കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പതക് പറഞ്ഞു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു, നിരവധി പേര്‍ക്കെതിരെ കലാപത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Clash­es erupt on Hanu­man Jayan­ti: About 20 peo­ple tak­en into police custody

You may like this video also

Exit mobile version