Site iconSite icon Janayugom Online

ആലപ്പുഴയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി

ആലപ്പുഴ പാർലമെന്റ് സീറ്റിനെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി മുറുകുന്നതിനിടയിൽ മത്സരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്നദ്ധത അറിയിച്ചതായി സൂചന. മുൻ എംഎൽഎമാരായ എ എ ഷുക്കൂറും ഷാനിമോൾ ഉസ്‌മാനുമാണ് സീറ്റ് മോഹവുമായി രംഗത്തുള്ളത്. കഴിഞ്ഞതവണ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ഷാനിമോൾ ലോക്‌സഭയിലേക്ക് മത്സരിച്ചത് . കേരളത്തിൽ യുഡിഎഫ് പരാജയപ്പെട്ട ഏക മണ്ഡലമായിരുന്നു ആലപ്പുഴ. അരൂർ എംഎൽഎ ആയിരുന്ന എ എം ആരീഫാണ് വിജയിച്ചത്. തുടർന്ന് അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ വിജയിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപെട്ടു. 

രമേശ് ചെന്നിത്തലയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ഷുക്കൂറിന്റെ സ്ഥാനാർത്ഥിത്വത്തോട് പല ഐ ഗ്രൂപ്പ് നേതാക്കളും മുഖം തിരിച്ചതായാണ് സൂചന. ഇതോടെ സമവായ സ്ഥാനാർത്ഥിയായി കെ സി വേണുഗോപാൽ വന്നേക്കുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു. സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിൽ മത്സരിക്കാൻ വേണുഗോപാൽ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ് സൂചന. സാമുദായിക സന്തുലനമാണ് ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ പ്രധാന മാനദണ്ഡം. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ പകരം മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരാൾ സ്ഥാനാർത്ഥിയായാൽ വേണുഗോപലിന് മത്സരിക്കാനുള്ള തടസങ്ങൾ ഒഴിയും. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം സമുദായത്തിന് നൽകിയ ഏക സീറ്റ് ആലപ്പുഴ ആയിരുന്നു. 

Eng­lish Sum­ma­ry: Clash­es in Con­gress over Alappuzha

You may also like this video

Exit mobile version