Site icon Janayugom Online

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ജെയ്ഷെ ഭീകരന്‍ കൊല്ല പ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ ജെയ്ഷെ ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഭീകരൻ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷോപ്പിയാനിലെ കപ്രെൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരൻ കുൽഗാംഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ഹനീസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Clash­es in Jam­mu and Kash­mir; Jaish‑e ter­ror­ist kil led

You may also like this video also

Exit mobile version