Site icon Janayugom Online

കശ്മീരില്‍ ഏറ്റ്മുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. മിഷിപ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ട് ദിവസമായി ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ അധ്യാപികയായ രജനി ബാലയെ വെടിവച്ചു കൊന്ന സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

മേയ് 31ന് കുല്‍ഗാമിലെ ഗോപാല്‍പ്പോരയില്‍ സ്കൂളിനകത്തുവച്ചാണ് രജനി ബാല വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു.

Eng­lish summary;Clashes in Kash­mir; Two ter­ror­ists were killed

You may also like this video;

Exit mobile version