Site iconSite icon Janayugom Online

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

militantmilitant

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ പാഹുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്ര ഭരണ പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പാഹുവില്‍ നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ കശ്മീരിലെ സാംബ ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക് സ്വദേശികളായ സുൽത്താൻ പത്താൻ, സബിയുള്ള എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ജെയ്ഷെ മുഹമ്മദിനുവേണ്ടി 2018 മുതൽ കുൽഗാം, ഷോപ്പിയാൻ ജില്ലകളിൽ ഇവർ സജീവമായിരുന്നുവെന്നും ഐജി വിജയ് കുമാർ പറഞ്ഞു.

Eng­lish Sum­ma­ry: Clash­es in Pul­wa­ma: Three ter­ror­ists killed

You may like this video also

Exit mobile version