പൂനെയിലെ ദൗണ്ട് തഹ്‌സിലിലെ യാവത് ഗ്രാമത്തിൽ ഒരു യുവാവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിച്ചു. ഓൺലൈനിൽ വിദ്വേഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം സ്വത്തുക്കൾ നശിപ്പിക്കുകയും കല്ലെറിയുകയും മോട്ടോർ സൈക്കിളിന് തീയിടുകയും ചെയ്തു. ഒരു വിഭാഗം എതിർ സമുദായത്തിൽപ്പെട്ടവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം പങ്കുവെച്ച യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് പൂനെയിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

