ശ്രീനഗറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൗഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചില്‍നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ തിരച്ചിൽ ഏറ്റുമുട്ടലായി മാറിയെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തു.
നഗരത്തിലെ ഖോൻമോ പ്രദേശത്ത് മാർച്ച് ഒമ്പതിന് ഗ്രാമത്തലവനെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ള തീവ്രവാദിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Clashes in Srinagar: Three terrorists killed
You may like this video also