തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി. പ്രതിഷേധം പരസ്യമാക്കി ഡിസിസി ഓഫിസിന് മുന്നിൽ പോസ്റ്റർ പതിച്ചു. ‘‘ജില്ലയിൽ യൂത്ത് കോൺഗ്രസിനോട് അവഗണന. സീറ്റുകൾ എല്ലാം കൂട്ടുകച്ചവടം നടത്തുന്നു’’ സേവ് യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ എഴുതി പതിച്ചിട്ടുള്ളത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആലപ്പുഴ ഡിസിസി ഓഫിസിൽ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. യൂത്ത് കോൺഗ്രസിന് വേണ്ടത്ര പരിഗണന നൽകാത്തതിൽ ജില്ല പ്രസിഡന്റ് ഡോ എം പി പ്രവീൺ യോഗത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രാതിനിധ്യം നൽകാതെ മറ്റാർക്കൊക്കെയോ സീറ്റുകൾ നൽകുന്നുവെന്നാണ് ഉയർന്നപ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് ഡിസിസി ഓഫിസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി

