Site icon Janayugom Online

ഫീസ് നല്‍കിയില്ലെന്നാരോപിച്ച് ബോധം മറയുംവരെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ചു; പ്രിൻസിപ്പൽ അറസ്റ്റിൽ, അധ്യാപികയ്ക്കായി തെരച്ചില്‍ ആരംഭിച്ചു

Students

ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പലിനെ കൂടാതെ ഒരു അധ്യാപികയും സ്‌കൂൾ മാനേജരും കേസിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

പ്രിന്‍സിപ്പല്‍ സത്യേന്ദ്ര പാലിനെ അറസ്റ്റ് ചെയ്തതായും സ്കൂൾ മാനേജർ പ്രദ്യുമൻ വർമ, അധ്യാപിക അഫ്സാന എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഔട്ട്‌പോസ്റ്റ് ഇൻചാർജ് അശോക് കുമാർ ശുക്ല പറഞ്ഞു.

ജനുവരി 27ന് സ്‌കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ രസ്ര ടൗണിലെ ഡൽഹി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ ഏഴ് വയസുകാരൻ അയാസ് അക്തറിനെ തന്റെ ക്ലാസ് മുറിയിൽ നാല് മണിക്കൂർ ഇരുകൈകളും ഉയർത്തി നിർത്തിയതായും പരാതിയില്‍ പറയുന്നു.

അധ്യാപിക മരവടി കൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് കുട്ടി ബോധരഹിതനാകുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്‌തതായി കുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Class 1 stu­dent beat­en uncon­scious for alleged­ly not pay­ing fees; After the prin­ci­pal was arrest­ed, a search was launched for the teacher

You may also like this video

Exit mobile version