Site iconSite icon Janayugom Online

കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മലയാമഠം സ്വദേശിയായ വിദ്യാർത്ഥിക്കാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. സ്‌കൂളിൽ കലോത്സവം നടക്കുകയായിരുന്ന സമയത്ത് ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടി സ്‌കൂൾ ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് അവിടെയുള്ള തെരുവ് നായ കുട്ടിയെ ആക്രമിക്കുന്നത്. 

ഉടന്‍ തന്നെ സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. വിദഗ്‌ധ ചികിത്സ നൽകിയ കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ കാലങ്ങളായി പരാതി പറയുന്നുണ്ട്. 

Exit mobile version